29.4 C
Kollam
Tuesday 27th October, 2026 | 05:57:57 PM
Home Lifestyle Entertainment വിമർശനങ്ങൾക്ക് അതേ വസ്ത്രത്തിൽ ഫോട്ടോഷൂട്ട്; മറുപടിയുമായി നസ്രിയ

വിമർശനങ്ങൾക്ക് അതേ വസ്ത്രത്തിൽ ഫോട്ടോഷൂട്ട്; മറുപടിയുമായി നസ്രിയ

Advertisement

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതിന് പിന്നാലെ അതേ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി നസ്രിയ നസീം. ഒലിവ് മസ്റ്റാർഡ് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ ‘സീൻ’ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നസ്രിയ എത്തിയതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. വസ്ത്രം നടിക്ക് യോജിക്കുന്നില്ലെന്നും നസ്രിയയിൽനിന്ന് ഇത്തരമൊരു ഗ്ലാമറസ് ലുക്ക് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ചിലരുടെ കമന്റുകൾ. ധനുഷ് ചിത്രം ‘നയ്യാണ്ടി’യുമായി ബന്ധപ്പെട്ട വിവാദത്തിൽ നസ്രിയ സ്വീകരിച്ച നിലപാടും ചിലർ ചർച്ചയാക്കി.

വിമർശനങ്ങൾക്കിടെ അതേ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത് ശ്രദ്ധ നേടി. നസ്ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി നാസർ തുടങ്ങി നിരവധി പേർ ചിത്രങ്ങൾക്ക് താഴെ പ്രശംസയുമായി എത്തി.

12 വർഷത്തെ ഇടവേളയ്ക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. സൂര്യയും നസ്ലിനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ സൂര്യയുടെ ആരാധികയാണെന്നും തന്റെ കരിയറിനെ ഗൗരവത്തോടെ കാണാൻ പ്രചോദനമായവരിൽ ഒരാൾ സൂര്യയാണെന്നും പ്രമോഷൻ ചടങ്ങിൽ നസ്രിയ പറഞ്ഞിരുന്നു. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here