27.7 C
Kollam
Tuesday 27th October, 2026 | 08:47:57 PM
Home News Breaking News ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ വിരോധം; ഡിപ്പോയിൽ കയറി കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ വിരോധം; ഡിപ്പോയിൽ കയറി കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

Advertisement

പത്തനംതിട്ട : യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ പ്രതികാരം. രാത്രിയിൽ റാന്നി കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ളിൽ കയറി ഒരു കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ കണ്ണാടി കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ റാന്നി പൊലീസ് പിടികൂടിയത്. റാന്നി സ്വദേശി നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്.

Also Read: ‘ഞങ്ങൾക്ക് എല്ലാം അറിയാം, എല്ലാം പരിശോധിക്കും…’; സുപ്രീം കോടതിയുടെ നിർണായ നീക്കം; ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം തുടരും

സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ആണ് റാന്നി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. നിരവധി സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് സംഭവ ദിവസം കെ എസ് ആർ ടി സി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ്, ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു.

പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. പ്രതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഏതോ കെ എസ് ആർ ടി സി ബസ് സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് പ്രതി പറഞ്ഞു . എസ് ഐ സിബി എസ്, സി പി ഒമാരായ അഞ്‌ജെലോ എം എൻ, പ്രദീപ്‌ പി, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here