25.1 C
Kollam
Friday 23rd October, 2026 | 09:45:22 AM
Home News Breaking News എവിടെയാണോ അയ്യപ്പൻമാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും,ശബരിമലയ്ക്കായി കെഎസ്ആർടിസിയുടെ പുതിയ പാക്കേജ്

എവിടെയാണോ അയ്യപ്പൻമാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും,ശബരിമലയ്ക്കായി കെഎസ്ആർടിസിയുടെ പുതിയ പാക്കേജ്

തിരുവനന്തപുരം. ശബരിമലയ്ക്കായി കെഎസ്ആർടിസിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി സിപി ജോൺ. പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ ചാർട്ട് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. ചാർട്ടേർഡ് സർവീസിന് അദിക നിരക്ക് ഈടാക്കില്ല. എവിടെയാണോ അയ്യപ്പൻമാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും. 45 ടിക്കറ്റുകൾ നിർബന്ധമാണ്, അതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല.

സംഘങ്ങളൊക്കെ ചേർന്ന് എണ്ണം തിരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമെന്ന് കരുതുന്ന സർക്കാരാണിതെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗതത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികൾക്കും കമ്പനികൾക്കും സർക്കാർ എതിരല്ല. ശബരിമലയിലേക്ക് ബസും ട്രക്കും ലീസിനെടുത്ത് തുടങ്ങി. ട്രക്കുകൾ കൂടി എത്തിയാൽ തങ്ങൾ ലാഭത്തിലാകുമെന്ന് വ്യക്തമാക്കിയ മന്ത്രി കെഎസ്ആർ‌ടിസി മുങ്ങുന്ന കപ്പലല്ല ഉദിച്ചുയരുന്ന സൂര്യനാണെന്നും കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here