വര്‍ക്കല. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 2026–2031 കാലയളവിലേക്കുള്ള ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചു.നിലവിലുള്ളതിൽ 6 പേർ വീണ്ടും ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
പുതുതായി 5 പേർ ഭരണ സമിതിയിലേക്ക് എത്തും.നിലവിലെ പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു.2026–2031 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ആണ് നടന്നത്.56 പേരിൽ 55 പേർ വോട്ട് രേഖപ്പെടുത്തി.
സ്വാമി സച്ചിദാനന്ദക്ക് 17 വോട്ട് മാത്രമാണ് ലഭിച്ചത്. മത്സരരംഗത്ത് ഉണ്ടായിരുന്ന സ്വാമി വിശ്രുതാത്മാനന്ദ വോട്ട് ചെയ്യാതെ വിട്ട് നിന്നു




























