വർക്കല. കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിന് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് ശിവഗിരി മഠം.ഒപ്പം ശ്രീനാരായണ ഗുരു എഴുതിയ ദൈവദശകം സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രാർത്ഥന ഗീതമായി ഉൾപ്പെടുത്തണമെന്നും സ്വാമി സച്ചിദനന്ദ ആവശ്യപെട്ടു.ശ്രീനാരായണ ഗുരുവിന്റെ 172 മത് ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ നടന്ന പരിപാടിയിൽ വച്ചായിരുന്നു ആവശ്യം മുന്നോട്ടുവച്ചത്.
കേരളം, വിട്ട് എവിടെ പോയാലും
അവിടത്തെ മഹാത്മക്കളുടെ പേരിലായിരിക്കും വിമാനത്താവളങ്ങൾ കേരളത്തിൽ ശ്രീനാരയണ ഗുരുവിന്റെ പേരിൽ വിമാന താവളം വേണം എന്നാണ് ശിവഗിരി മഠത്തിന്റെ ആവശ്യം.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് ശിവഗിരി മഠം ആവശ്യപ്പെടുന്നത്. സ്കൂൾ പാഠപുസ്തകങ്ങളിൽ ദർശനം കാര്യമായി ഉൾപ്പെടുത്തിയിട്ടില്ല.
അടുത്ത നിയമസഭ സമ്മേളനത്തിൽ ദൈവദേശകത്തിന്റെ ചിലഭാഗങ്ങൾ സബ്‌മിഷൻ ആയി അവതരിപ്പിക്കും എന്നും MLA വി ജോയി സദസിൽ അറിയിച്ചു. 172 മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം പൊതുസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു.മന്ത്രി എം ലിജു, എം പി അടൂർ പ്രകാശ് തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
Home News Breaking News കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിന് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് ശിവഗിരി മഠം


























