26.7 C
Kollam
Wednesday 14th October, 2026 | 08:46:39 AM
Home News Breaking News നേപ്പാളിലേക്ക് തീർഥയാത്ര പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല

നേപ്പാളിലേക്ക് തീർഥയാത്ര പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല

മലപ്പുറം. നേപ്പാളിലേക്ക് തീർഥയാത്ര പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല

ഓസ്ട്രേലിയൻ പൗരത്വമുള്ള പൊന്നാനി തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യരെയും കുടുംബത്തെയുമാണ് കാണാതായത്.

ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരെക്കുറിച്ചാണ് വിവരമില്ലാത്തത്

നേപ്പാളിലെ മിന്നൽ പ്രളയത്തിന് മൂന്ന് മണിക്കൂർ മുൻപാണ് കുടുംബം അവസാനമായി ബന്ധുക്കളെ ഫോണിൽ വിളിച്ചത്.

കഴിഞ്ഞ 21-നാണ് ഇവർ ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയത്.