25.6 C
Kollam
Tuesday 18th August, 2026 | 09:59:12 AM
Home News Breaking News ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3...

ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയിൽ കൃത്രിമമായി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്ന വാട്ടർമാർക്കുകളോ ലേബലുകളോ നിർബന്ധമായും ഉൾപ്പെടുത്തണം.

Also Read: പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കൂടാതെ, നിയമവിരുദ്ധമായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിൽ നടപടിയുണ്ടായിരിക്കണം. നേരത്തെ ഇതിന് നൽകിയിരുന്ന 36 മണിക്കൂർ സമയപരിധി വെട്ടിക്കുറച്ചാണ് മൂന്ന് മണിക്കൂറാക്കിയത്.