29.1 C
Kollam
Thursday 5th November, 2026 | 11:41:47 AM
Home News Breaking News നാലുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ

നാലുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ

Advertisement

ഇടുക്കി: കട്ടപ്പനയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും കട്ടപ്പന പൊലീസിന്റെ പിടിയിൽ. ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു നീക്കം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്.

അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ലഭ്യമാക്കാമെന്ന് കട്ടപ്പനയിലുള്ള സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കാമെന്ന ധാരണയിൽ മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിലെത്തിച്ചു.

ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് ഇടപെട്ട് മൂന്നുപേരെയും പിടികൂടുകയായിരുന്നു. മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here