കൊല്ലം: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ. ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി. ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗമില്ലെന്നും ഇരുവരും പറയുന്നു. സംഭവത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിഎംഒയ്ക്ക് നിർദേശം നൽകി.
Also Read: അടിവയറ്റിൽ ചവിട്ടി, കൊല്ലുമെന്ന് ഭീഷണി; യൂട്യൂബർ ഖാദർ കരിപ്പൊടിയും സംഘവും പ്രവാസി യുവാവിനെ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ട്. മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്ന് അഞ്ജു പറയുന്നു. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ല എന്നും എസ് ടി പ്രമോട്ടർ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു. പരാതിയെ തുടർന്ന് കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. എസ് സി/ എസ് ടി വകുപ്പ് മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.































