29.9 C
Kollam
Sunday 4th October, 2026 | 04:05:55 PM
Home Lifestyle Culture പാറശ്ശാല എസ് എ എൽ പി എസ് ലഹരി വിരുദ്ധ റാലി നടത്തി

പാറശ്ശാല എസ് എ എൽ പി എസ് ലഹരി വിരുദ്ധ റാലി നടത്തി

പാറശ്ശാല :’ലഹരി അല്ല ഫുട്ബോൾ ആണ് നമ്മുടെ ഹരം’എന്ന മുദ്രാവാക്യവുമായി കുറുങ്കുട്ടി
സാൽവേഷൻ ആർമി എൽ പി എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറശ്ശാല എഇഒ പ്രേമലത മുഖ്യ സന്ദേശം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ജോൺ,
മുൻ പ്രഥമ അധ്യാപകരായ അജിത ബി ആർ, ഗീത കുമാരി, ഫ്രണ്ട്സ് ലൈബ്രറി പ്രസിഡൻറ് സുരേന്ദ്രൻ പിടിഎ പ്രസിഡൻറ് മുനിമോൻ എന്നിവർ സംസാരിച്ചു.