28.4 C
Kollam
Thursday 19th November, 2026 | 09:00:06 PM
Home News Breaking News അഭിരാം കൊലപാതകം, തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്,ചെയ്തത് 17കാരന്‍

അഭിരാം കൊലപാതകം, തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്,ചെയ്തത് 17കാരന്‍

Advertisement

പാങ്ങാപ്പാറ. അഭിരാം കൊലപാതകം. അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്. കൊലപാതകത്തിൽ കൂടുതൽ വ്യക്തത വന്നത് 17കാരന് നടത്തിയ കൗൺസിലിങ്ങിലൂടെ

പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്. മുൻകൂട്ടി പ്ലാൻ ചെയ്തു് അഭിരാമിനെ സ്ഥലത്ത് എത്തിച്ചത് 17 കാരനാണെന്ന് സിസിടിവിയിൽ കണ്ടെത്തിയിരുന്നു. കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടയിൽ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു

ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർദ്ധ ബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയതിനു ശേഷമാണ് ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊല നടത്തിയത്

പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിനെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ കണ്ടെത്തി. കസ്റ്റഡിയിൽ ലഭിച്ച 17 കാരനെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് പുറമേ പരിക്കുകൾ ഇല്ലായിരുന്നെങ്കിലും തലയോട്ടിക്ക് ക്ഷതം ഏറ്റത് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here