28.4 C
Kollam
Sunday 8th November, 2026 | 05:03:03 PM
Home News Breaking News അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്

അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്

Advertisement

തിരുവനന്തപുരം. അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത് സംഭവത്തിന് രണ്ട് ദിവസം മുൻപാണെന്നാണ് പ്രതികളായ ഉമറിന്റെയും ആനന്ദയുടെയും മൊഴി. 17കാരനായ പ്രതിയും ഉമറും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേ സമയം മൊബൈൽ ഫോണുകളും കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും കണ്ടെത്തുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്


അഭിരാമിന്റെ സുഹൃത്തിനെ തന്നെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഉമറും ആനന്ദയും മൊഴി നൽകിയിരിക്കുന്നത്.
ആനന്ദയുടെ ഫോണിൽ നിന്ന് 17കാരൻ അഭിരാമിന് സന്ദേശമയച്ചാണ് സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ലക്ഷ്യമിട്ട സുഹൃത്ത് എത്താൻ വിസമ്മതിച്ചതോടെ അഭിരാമിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 17കാരന്റെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങൾ അഭിരാമിന്റെ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രതികളുടെ മൊഴി.
അതേസമയം, ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അഭിരാമിന്റെ മൊബൈൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും എവിടെയാണെന്ന കാര്യത്തിൽ ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്തമായ വിവരം നൽകിയിട്ടില്ല. ഇവ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. തെളിവുകൾ വീണ്ടെടുക്കുന്നതിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here