പാലക്കാട്. പാർട്ടി ഓഫീസിൽ വെച്ച് പരസ്യ മദ്യപാനം നടത്തിയ സിപിഐഎം പ്രവർത്തകർക്ക് എതിരെ നടപടി. മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പടെ 3 പേരെ പാർട്ടി സസ്പെൻന്റ് ചെയ്തു. നേതാക്കൾ പാർട്ടി ഓഫീസിൽ നിന്നും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു..
മുതലമട നമ്പർ വൺ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ചാണ് ലോക്കല്‍ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ മദ്യപാനം ഉണ്ടായത്.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർട്ടി ഓഫീസിൽ വെച്ച് നേതാക്കൾ പരസ്യമായി മദ്യപിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ പരിശോധന നടത്തിയതിന്. ഇതോടെ ലോക്കൽ സെക്രട്ടറിയെ കയ്യോടെ പിടികൂടി. എന്നാൽ തന്റെ പേഴ്സണൽ മുറി അല്ലേ എന്നതായിരുന്നു ബ്രിജേഷിന്റെ ചോദ്യം. പാർട്ടി പ്രവർത്തകരെ ബ്രിജേഷ് ഉൾപ്പെടെയുള്ളവർ പിടിച്ചു തള്ളുന്നത്തിന്റെയും ധാർഷ്ട്യത്തോടെ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി.. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെ ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ സസ്പെൻഡ് ചെയ്തു.
മദ്യത്തിനും മയക്കു മരുന്നിനും എതിരെ പാർട്ടി കൃത്യമായ നിലപാടെടുക്കുമ്പോഴും നേതാക്കളിൽ നിന്ന് തന്നെ ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജില്ലാ സെക്രട്ടറി.. സംഭവ സമയത്ത് തന്നെ ദൃശ്യങ്ങൾ സഹിതം മുതിർന്ന നേതാക്കൾക്ക് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതോടെ ആണ് വേഗത്തിലുള്ള നടപടി. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സംഭവം സസ്പെൻഷനിൽ മാത്രം ഒതുക്കെണ്ടതാണോ എന്ന് പാർട്ടി പരിശോധിക്കേണ്ടതുണ്ട്
Advertisement


































