26.6 C
Kollam
Wednesday 4th November, 2026 | 10:15:40 AM
Home News Breaking News പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഫയലുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടി

പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഫയലുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടി

Advertisement

കണ്ണൂർ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഫയലുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടി വിജിലൻസ് സംഘം. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും കസ്റ്റഡിയിൽ എടുത്ത അഞ്ചു ഫയലുകളാണ് പരിശോധിക്കുന്നത്.കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിക്ക് കിട്ടിയ 12 കോടി രൂപയുടെ കരാറുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് പിടിച്ചെടുത്തത്.

അതേ സമയം പൊതു മേഖല സ്ഥാപനമായ സിൽകിലും വിജിലൻസ് സംഘം പരിശോധന നടത്താൻ ഒരുങ്ങുന്ന തായാണ് വിവരം. ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ സിൽക്ക് വഴിയായിരുന്നു കാർട്ടൺ ഇന്ത്യക്ക് കിട്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here