Advertisement
എറണാകുളം. പെരുമ്പാവൂരിൽ കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പോക്സോ കേസ് പ്രതിയെ ജയിലിലേക്ക് മാറ്റി.പെരുമ്പാവൂർ സ്വദേശി അദിനാനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പിന്നാലെയാണ് പ്രതിയെ കാക്കനാട് ജയിലേക്ക് മാറ്റിയത്.ഇന്നലെ വൈകീട്ടാണ് പ്രതി കോടതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പോക്സോ കേസിലെ ഇരയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അദിനാനെ പോലിസ് പിടികൂടിയത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.കൈക്ക് സാരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്
































