27.8 C
Kollam
Tuesday 3rd November, 2026 | 08:04:19 PM
Home News Breaking News പോക്‌സോ കേസില്‍ ജാമ്യത്തിൽ ഇറങ്ങി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം

പോക്‌സോ കേസില്‍ ജാമ്യത്തിൽ ഇറങ്ങി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം

Advertisement

പെരുമ്പാവൂരിൽ പോക്‌സോ കേസിലെ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം.അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ആയിരുന്നു ശ്രമം.ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു.

ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു അതിദാരുണമായി സംഭവം പെരുമ്പാവൂരിൽ നടന്നത്. പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അദിനാനാണ് ജാമ്യത്തിൽ ഇറങ്ങിയശേഷം അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിജീവതിയുടെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ പെൺകുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ ഓടിക്കൂടുകയും മുഹമ്മദ് അദിനാനെ തടയാൻ ശ്രമിച്ചു. ഇതിനിടയിൽ നാട്ടുകാർക്കും പരിക്കേറ്റു

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അദിനാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ സമീപത്തെ കാടുമുടിയ പ്രദേശത്തുനിന്ന് നാട്ടുകാരും പോലീസും ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ മാസം 18ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പ്രതി വീണ്ടും അതിജീവിതയെ അപായപ്പെടുത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here