തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ (നവംമ്പർ 3) നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി സി. പി. ജോണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ബസ് ഉടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
പ്രധാന തീരുമാനങ്ങൾ:
സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ (വാടകയ്ക്ക്) ഏറ്റെടുക്കും.
ബസുകളുടെ സർവീസ് കാലാവധി 22 വർഷത്തിൽ നിന്ന് 25 വർഷമായി വർദ്ധിപ്പിക്കുന്ന പത്മകുമാർ കമ്മീഷൻ ശുപാർശ നടപ്പിലാക്കും.
ഒരു ബസ് സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കും.
കെഎസ്ആർടിസിയുമായുള്ള റൂട്ട് ഓവർലാപ്പിങ് ഒഴിവാക്കാനും ടൈമിങ് കാലോചിതമായി പരിഷ്കരിക്കാനും തീരുമാനമായി.
ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്ഥിരം സമിതി രൂപീകരിക്കും.
തീരുമാനമാകാത്തവ: മിനിമം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
നാളെ മുതൽ സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തും.


































