Home News Breaking News തിരുവനന്തപുരത്തെ 17 കാരൻ്റെ കൊലപാതകം: സുഹൃത്തായ 17കാരനും പെൺസുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരത്തെ 17 കാരൻ്റെ കൊലപാതകം: സുഹൃത്തായ 17കാരനും പെൺസുഹൃത്തും കസ്റ്റഡിയിൽ

Advertisement

തിരുവനന്തപുരം :ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സുഹൃത്ത് ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ എം. ഡി. അഭിരാം (അച്ചു) ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അഭിരാം.
ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി അഭിരാമും സുഹൃത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതിയായ 17കാരൻ ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് വ്യാജമായി ചാറ്റ് ചെയ്ത് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ വിജനമായ പറമ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പോയ അഭിരാമിനെ കാണാതായതോടെ വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പ്രതികളിലൊരാൾ കൊലപാതക വിവരം മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും.
ഈ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രധാന പ്രതിക്ക് പുറമെ, കൊലപാതകത്തിന് ശേഷം പ്രതി ബന്ധപ്പെട്ടതായി പറയുന്ന ഉമർ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here