Home News Breaking News തിരുവനന്തപുരത്തെ നടുക്കി അരുംകൊല, പാങ്ങപ്പാറയിൽ 16 കാരൻ്റെ ജഢം ചാക്കിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരത്തെ നടുക്കി അരുംകൊല, പാങ്ങപ്പാറയിൽ 16 കാരൻ്റെ ജഢം ചാക്കിൽ കെട്ടിയ നിലയിൽ

Advertisement


തിരുവനന്തപുരം. ശ്രീകാര്യത്തിനടുത്ത് പാങ്ങപ്പാറയിൽ കാണാതായ 16 വയസ്സുകാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാം എം.ഡി ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം (ഞായറാഴ്ച) വൈകുന്നേരം 3 മണിയോടെ ഒരു സുഹൃത്ത് വിളിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അഭിറാം. രാത്രി വൈകിയിട്ടും കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇൻസ്റ്റാഗ്രാം വഴി ഒരു പെൺകുട്ടിയുടെ വ്യാജ അക്കൗണ്ട്  നിർമ്മിച്ച്, പെൺകുട്ടിയുടെ ശബ്ദത്തിൽ സംസാരിച്ച് പ്രതികൾ അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

സംഭവവുമായി ബന്ധപ്പെട്ട് അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ട് പേരെ ശ്രീകാര്യം പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ അറിയാൻ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here