തിരുവനന്തപുരം: ബാർ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നുവെന്നും പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചുവെന്നും മന്ത്രി എം ലിജു. സാമൂഹ്യ ആഘാതം നോക്കി വേണം ലൈസൻസ് അനുവദിക്കാൻ എന്നതാണ് സർക്കാർ നിലപാട്. മാർച്ച് 30 വരെ കോടതി അനുമതിയും നൽകി. 10 വർഷം വൈൻ പാർലർ ആയിരുന്ന പാർലർ പിന്നീട് ബാർ ആവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ റിപ്പോർട്ട് തേടി. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ ലൈസൻസ് കിട്ടുക എന്നാൽ പ്രാഥമിക വീഴ്ച ഉണ്ട് എന്നത് വ്യക്തമാണെന്നും ലിജു പറഞ്ഞു.
ബാർ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചു.സാമൂഹ്യ ആഘാതം നോക്കി വേണം ലൈസൻസ് അനുവദിക്കാൻ എന്നതാണ് സർക്കാർ നിലപാട്.
മാർച്ച് 30 വരെ കോടതി അനുമതിയും നൽകി.10 വർഷം വൈൻ പാർലർ ആയിരുന്ന പാർലർ പിന്നീട് ബാർ ആവുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ റിപ്പോർട്ട് തേടി.
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ ലൈസൻസ് കിട്ടുക എന്നാൽ പ്രാഥമിക വീഴ്ച ഉണ്ട് എന്നത് വ്യക്തമാണ്.
12 വർഷമായി ബാർ അടഞ്ഞ് ബിയർപാർല റായി മാറിയ ഇടത്താണ് ലൈസൻസ് നൽകുന്നത്.
അങ്ങനെ ഒരു സാഹചര്യത്തിലാണ് സർക്കാർ നടപടിയെടുത്തത്.
സസ്പെൻഷൻ ശിക്ഷയല്ല.
അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
ഇതിൽ എല്ലാ കാര്യങ്ങളും പരിശോധിക്കും.
വിജിലൻസ് അന്വേഷണം അടക്കമുള്ള സാധ്യത പരിശോധിക്കും.
സർക്കാർ നയം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല.
.
കഴിഞ്ഞ സർക്കാരിൻറെ തുടർച്ചയല്ല ഈ സർക്കാർ.
തനിക്ക് അസംതൃപ്തിയില്ല.
ആക്ഷൻ ആണ് , തീരുമാനമാണ് എടുത്തിട്ടുള്ളത്.
താൻ ഒരിടത്തും അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല.
വ്യക്തിപരമായ ഒരു വിഷയവുമില്ല.
സർക്കാർ ഒരു നയം മുന്നോട്ട് വെക്കുന്നു.
സാമൂഹ്യ ആഘാതം അടിസ്ഥാനപ്പെടുത്തിയായിരിക്കണം ലൈസൻസ് അനുവദിക്കേണ്ടതെന്നാണ് സർക്കാർ നിലപാട്.
സ്റ്റാർ ലൈസൻസ് വാങ്ങിയാൽ ഉടൻ ബാർ ലൈസൻസ് എന്നത് ശരിയല്ല.
വിരമിച്ച ഉദ്യോഗസ്ഥർ പോലും ലൈസൻസിന് വേണ്ടി അങ്ങ് ഇറങ്ങുകയാണ്.
കഴിഞ്ഞ സർക്കാർ പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാൻ അല്ല ഈ സർക്കാരിനെ തെരഞ്ഞെടുത്തത്.
വിരമിച്ച ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി ഇറങ്ങേണ്ടതില്ല.
ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
വിരമിച്ച ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങൾ പരിശോധിക്കും.
12 വർഷം ഇല്ലാതിരുന്ന ബാർ ലൈസൻസ് ഒരു പേപ്പർ കൊടുത്താൽ 24 മണിക്കൂറിൽ കിട്ടുക എന്നത് അംഗീകരിക്കാൻ കഴിയില്ല.
മുകൾത്തട്ടിൽ അറിയാത്ത നിലയിലായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു സിസ്റ്റം ഉണ്ടാക്കി വച്ചത്.
അത് തീരുത്തും.- മന്ത്രി പറഞ്ഞു
































