29.4 C
Kollam
Sunday 13th September, 2026 | 07:15:36 PM
Home News Local കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാന്‍ കൊല്ലം ബാർ അസോസിയേഷൻ തീരുമാനം

കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാന്‍ കൊല്ലം ബാർ അസോസിയേഷൻ തീരുമാനം

കൊല്ലം.എറണാകുളം ജില്ലയിലെ ഞാറക്കൽ ബാർ അസോസിയേഷൻ അംഗങ്ങളായ അഡ്വ. ഡോൾഗോവിന്റെയും അഡ്വ. ലിനി മോഹൻദാസിന്റെയും പിതാവ് മോഹൻദാസിനെ 13.08.2026-ന് ചിലർ വീടുകയറി ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും, ചികിത്സയിലിരിക്കെ 31.08.2026 രാത്രി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അഭിഭാഷകർക്ക് നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിലും, വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിൽ പോലും അഭിഭാഷകരെയും അവരുടെ കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിക്കുന്ന ഹീനമായ പ്രവണതകളിലും പ്രതിഷേധിച്ച്, ഇന്ന് കൊല്ലം ബാർ അസോസിയേഷൻ അംഗങ്ങൾ കോടതി നടപടികളിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു.

അഭിഭാഷകരുടെ സുരക്ഷയും സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള അവകാശവും ഉറപ്പാക്കുന്നതിനും ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന ഈ പ്രതിഷേധത്തിൽ എല്ലാ അംഗങ്ങളും ഐക്യദാർഢ്യത്തോടെ പങ്കെടുക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ കെ.ബി ശ്രീകുമാർ സെക്രട്ടറി അഡ്വ ബോറിസ് പോൾ എന്നിവര്‍
അഭ്യർത്ഥിച്ചു.


സെക്രട്ടറി