കൊച്ചി.പുലർച്ചെ മൂന്ന് മണിവരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ട് DJ പാർട്ടികൾ മാത്രം തടയുന്നതിലെ യുക്തി എന്തെന്ന് കോടതി.ബാർ പുലർച്ചെ മൂന്ന് മണിവരെ തുറന്നിരിക്കുമ്പോൾ പ്രായപൂർത്തിയാകാത്തവർ മദ്യം കഴിക്കുന്നത് എങ്ങനെ തടയുമെന്ന് കോടതി. ബാർ ജീവനക്കാർ പ്രായപരിശോധന നടത്തുന്നുണ്ടോയെന്നും ചോദ്യം
പുതിയ ബാർ നയവും മദ്യനയവും ഈ മാസം വരാനിരിക്കുകയാണെന്ന് സർക്കാർ. നയമാറ്റം കോടതിയുടെ പരിഗണനാവിഷയമല്ലെന്ന് കോടതി. നിയമലംഘനമുണ്ടായാല്‍ ഉത്തരവാദി ബാര്‍ ഉടമകൾ. പാർട്ടിയിൽ പങ്കെടുക്കുന്നവർ ലഹരിമരുന്ന് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് കോടതി
ഇക്കാര്യം മാനേജര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി. റാഡിസണ്‍ ബ്ലൂ പരിസരത്തുനിന്ന് മയക്കുമരുന്ന് കണ്ടെത്തിയാല്‍ മാനേജർ ജയിലിലാകും. ഡിജെ പാര്‍ട്ടിക്ക് വരുന്നവര്‍ മയക്കുമരുന്ന് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണം. അത് റാഡിസണ്‍ ബ്ലൂ മാനേജറുടെ കടമയെന്നും ഹൈക്കോടതി. ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഉത്തരവാദി ബാര്‍ ലൈസന്‍സി




































