27.5 C
Kollam
Friday 13th November, 2026 | 08:41:38 PM
Home News Breaking News കുട്ടനാട് സിപിഎമ്മില്‍ വന്‍ അച്ചടക്ക നടപടി,കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

കുട്ടനാട് സിപിഎമ്മില്‍ വന്‍ അച്ചടക്ക നടപടി,കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

Advertisement

ആലപ്പുഴ: പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട് സിപിഎമ്മില്‍ വന്‍ അച്ചടക്ക നടപടി. കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പത്തംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കലിനാണ് പുതിയ കമ്മിറ്റിയുടെ ചുമതല. ആറ് മാസത്തേക്കാണ് നടപടി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെകെ അശോകന്‍, സി ഉണ്ണികൃഷ്ണന്‍ എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലെ മറ്റൊരു അംഗത്തെയും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. മനു സി പുളിക്കല്‍, ജോസ് തോമസ്, എന്‍പി വിന്‍സെന്റ്, ജോജോ ആന്റണി, കെആര്‍ രാംജിത്ത്, എംവി പ്രിയ, എം കൃഷ്ണലത, എംകെ സജി തുടങ്ങിയവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കുട്ടനാട്ടിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് കൂട്ട നടപടിക്ക് തീരുമാനമെടുത്തത്. പ്രാദേശിക വിഭാഗീയതയും സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും പരിഹരിച്ച് ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here