Advertisement
കരുനാഗപ്പള്ളി -സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബും ചേർന്ന്ഏർപ്പെടുത്തിയ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സാഹിത്യ പുരസ്ക്കാരത്തിന് വി.എസ്.അജിത്തിൻ്റെ ‘മോഡിയുള്ള മദ്യക്കുപ്പി’ എന്ന കഥാസമാഹാരം അർഹമായി. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഡോ. പത്മകുമാർ ക്ലാപ്പന, ഡോ.എം.എസ്.നൗഫൽ, പ്രൊഫ. രാജേന്ദ്രൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരത്തിനായി കൃതി തെരഞ്ഞെടുത്തത്.
29 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ, എൻ.എസ്.അജയകുമാർ, എം.റ്റി.ഹരികുമാർ, സജിത.ബി.നായർ എന്നിവർ അറിയിച്ചു.




































