കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന പ്രവര്ത്തനങ്ങളിലെ മുന്നണി പോരാളിയുമായ വിവിധ ദലിത് പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയും വിവിധ ദലിത് പ്രസ്ഥാനങ്ങളുടേയും ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന്റെയും സമുന്നത നേതാവായിരുന്ന എ.പാച്ചന്റെ സ്മരണാര്ത്ഥം എ.പാച്ചന് ഫൗണ്ടേഷന് ഏര്പ്പെടുത്തിയ ഈ വര്ഷത്തെ അവാര്ഡിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അര്ഹനായി.
മുതിര്ന്ന മാധ്യമപ്രവര്ത്തകന് എസ്.സുധീശന്, രാഷ്ട്രീയ ചിന്തകന് ടി.കെ.വിനോദന്, ഹൈക്കോടതി അഭിഭാഷകന് പി.എസ്.ബൈജു എന്നിവര് അടങ്ങിയ അവാര്ഡ് നിര്ണ്ണയ സമിതിയാണ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തതെന്ന് എ.പാച്ചന് ഫൗണ്ടേഷന് പ്രസിഡന്റ് ഡി.ചിദംബരന്, ജനറല് സെക്രട്ടറി എ.എ.അസീസ്, ട്രഷറര് ബോബന് ജി നാഥ് എന്നിവര് അറിയിച്ചു.
ഉമ്മന്ചാണ്ടി മന്ത്രിസഭയില് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താരംഭിച്ച ഓപ്പറേഷന് കുബേര ബ്ലേഡ് വട്ടിപ്പലിശ മാഫിയയുടെ വേരറുത്തപ്പോള് വി.ഡി.സതീശന് മന്ത്രിസഭയില് ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം ആരംഭിച്ച ഓപ്പറേഷന് തൂഫാന് ഇപ്പോള് ലഹരിമാഫിയകളുടെ അടിവേരറുത്തുകൊണ്ടിരിക്കുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷനാകുമ്പോള് അദ്ദേഹം ആരംഭിച്ച പട്ടികജാതി-പട്ടിക വര്ഗ്ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചുളള പ്രവര്ത്തനവും വിലയിരുത്തിയാണ് അവാര്ഡ് നല്കാന് നിശ്ചയിച്ചത്.

































