കൊച്ചി: ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ഇരിങ്ങാലക്കുട–പുതുക്കാട് സെക്ഷനിലും എറണാകുളം യാർഡിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഒക്ടോബർ 16 മുതൽ വിവിധ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നത്. ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും സ്റ്റോപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്യും.
ഒക്ടോബർ 16ന് കൊല്ലം ജംക്ഷനിൽനിന്ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു (66310) പൂർണമായി റദ്ദാക്കി.
അന്ന് രാത്രി 11.15ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. വൈകിട്ട് 5.40ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസും (16604) കോട്ടയം വഴി തിരിച്ചുവിടും.
ഒക്ടോബർ 17ന് ചില ട്രെയിനുകൾ എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കും.
കണ്ണൂർ–എറണാകുളം ജംക്ഷൻ എക്സ്പ്രസ് (16306) ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31 തീയതികളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശൂർ–എറണാകുളം ജംക്ഷൻ ഭാഗത്ത് സർവീസ് ഉണ്ടായിരിക്കില്ല.
ഒക്ടോബർ 17ന് എറണാകുളം ജംക്ഷനിൽനിന്ന് പുറപ്പെടേണ്ട എറണാകുളം–ഗുരുവായൂർ പാസഞ്ചർ (56318) ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവ–ഗുരുവായൂർ ഭാഗത്തെ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരു–തിരുവനന്തപുരം ഡെയിലി എക്സ്പ്രസ് (16348) ഒക്ടോബർ 17, 18 തീയതികളിൽ 60 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.
സർവീസുകളിൽ മാറ്റമുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ പരിശോധിക്കണം.
Home News Breaking News ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ചില ട്രെയിനുകൾ വഴിതിരിച്ചുവിടും



























