28.2 C
Kollam
Wednesday 14th October, 2026 | 10:28:55 PM
Home News Breaking News സ്കൂൾ കലോത്സവം: മത്സര ഇനങ്ങളുടെ നിബന്ധനയിൽ ഇളവ്; കൂടുതൽ അവസരം

സ്കൂൾ കലോത്സവം: മത്സര ഇനങ്ങളുടെ നിബന്ധനയിൽ ഇളവ്; കൂടുതൽ അവസരം

കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ ഇനങ്ങളിൽ മത്സരിക്കാൻ അവസരം. മൂന്ന് വ്യക്തിഗത ഇനങ്ങളിൽ മാത്രമേ മത്സരിക്കാവൂ എന്ന നിബന്ധന വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി. കലോത്സവ മാനുവലിലെ പൊതു നിർദേശത്തിലാണ് മാറ്റം വരുത്തിയത്. ഒരു വിദ്യാർഥിക്ക് രണ്ട് ഗ്രൂപ്പിനങ്ങളിൽ മാത്രമേ മത്സരിക്കാനാകൂ എന്ന നിബന്ധനയിലും ഇളവ് വരുത്തിയിട്ടുണ്ട്.

65-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ലയാണ് വേദിയാകുന്നത്. 2027 ജനുവരി നാല് മുതൽ എട്ട് വരെയാണ് കലോത്സവം. 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എറണാകുളം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൊച്ചിയിലെ മറൈൻ ഡ്രൈവാണ് പ്രധാന വേദി. ഇതിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 27 ഉപവേദികളും ഒരുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഏകദേശം 14,000 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ആകെ 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ, ഉപജില്ലാ, ജില്ലാ തല മത്സരങ്ങൾ 2026 നവംബർ 30നകം പൂർത്തിയാക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here