28.2 C
Kollam
Wednesday 14th October, 2026 | 08:25:34 PM
Home Lifestyle Health & Fitness ശ്വാസകോശ ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്

ശ്വാസകോശ ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്

നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ’ (non-small cell lung cancer) എന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് ‘ലംഗ് അഡിനോകാർസിനോമ

ശ്വാസകോശത്തിൻ്റെ പുറംഭാഗങ്ങളിലോ അരികുകളിലോ ഉള്ള mucus ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി കോശങ്ങളിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ശ്വാസനാളങ്ങളുടെ ഉൾഭാഗത്തെ കോശങ്ങളിലോ mucus ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളിലോ ഉണ്ടാകുന്ന ‘നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ’ (non-small cell lung cancer) എന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് ‘ലംഗ് അഡിനോകാർസിനോമ’ (lung adenocarcinoma) എന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. ജിനേഷ് സിംഗ്‌വി വ്യക്തമാക്കി.

Also Read: ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം ‘പിഎം’ എന്ന് ചേര്‍ക്കുന്നു

ശ്വാസകോശ കോശങ്ങളുടെ നിയന്ത്രണാതീതമായ വളർച്ച മൂലം ഉണ്ടാകുന്ന രോഗമാണ് ശ്വാസകോശ ക്യാൻസർ

ശ്വാസകോശ അർബുദത്തിന്റെ സാധാരണയായി കണ്ടുവരുന്ന രൂപങ്ങളിൽ ഒന്നാണിത്. ട്യൂമറിന്റെ വലിപ്പം, സ്ഥാനം, സമീപത്തുള്ള ലിംഫ് നോഡുകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ രോഗം പടർന്നിട്ടുണ്ടോ എന്നത്, ക്യാൻസർ കോശങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗനിർണയത്തിന്റെ ഗൗരവം തീരുമാനിക്കപ്പെടുന്നതെന്നും ഡോ. ജിനേഷ് പറയുന്നു.

വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം അല്ലെങ്കിൽ രക്തം കലർന്ന കഫം വരിക

വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം അല്ലെങ്കിൽ രക്തം കലർന്ന കഫം വരിക, ശ്വാസംമുട്ടൽ അല്ലെങ്കിൽ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം (വീസിംഗ്), നെഞ്ച്, തോളെല്ല് അല്ലെങ്കിൽ പുറം ഭാഗം എന്നിവിടങ്ങളിലെ വേദന, കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയലും അമിതമായ ക്ഷീണവും, ശബ്ദത്തിൽ ഉണ്ടാകുന്ന മാറ്റം (അടഞ്ഞ ശബ്ദം) എന്നിവയാണ് പ്രധാന ലക്ഷണം.

അണുബാധ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, തലയിലോ കഴുത്തിലോ ഉണ്ടാകുന്ന മറ്റ് രോഗാവസ്ഥകൾ

കഴുത്തിലോ കോളർബോണിന് (collarbone) മുകളിലോ ഉള്ള ലിംഫ് നോഡുകളിലേക്ക് ശ്വാസകോശ ക്യാൻസർ പടർന്നതിന്റെ (മെറ്റാസ്റ്റാസിസ്) ലക്ഷണമായി കഴുത്തിലെ മുഴ കാണപ്പെടാം. അല്ലെങ്കിൽ അണുബാധ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, തലയിലോ കഴുത്തിലോ ഉണ്ടാകുന്ന മറ്റ് രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള ക്യാൻസർ അല്ലാത്ത കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം.

ശ്വാസതടസ്സം അല്ലെങ്കിൽ ക്ഷീണം, പതിവ് ജോലികൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക

മുതിർന്നവരിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‌ നിസാരമായി കാണരുത്. പുകവലിക്കാത്ത മുതിർന്നവരിൽ ആരംഭിക്കുന്ന ശ്വാസതടസ്സം അല്ലെങ്കിൽ ആസ്ത്മ വഷളാകുന്നു. ഇതും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here