27.3 C
Kollam
Wednesday 14th October, 2026 | 11:20:28 PM
Home Local Obituary മാധ്യമപ്രവർത്തകൻ പി. കെ. ഷാ അന്തരിച്ചു

മാധ്യമപ്രവർത്തകൻ പി. കെ. ഷാ അന്തരിച്ചു

ഓച്ചിറ: മുതിർന്ന പ്രാദേശിക മാധ്യമ പ്രവർത്തകനും (മാധ്യമം) മുസ്ലീംലീഗ് നേതാവുമായിരുന്ന ചങ്ങൻകുളങ്ങര, പുത്തൻവീട്ടിൽ പി. കെ. ഷാ (68 ) അന്തരിച്ചു.


നിലവിൽ മാധ്യമം ഓച്ചിറ ലേഖകൻ, ഓച്ചിറ പ്രസ് ക്ലബ്ബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ജനയുഗം, ചന്ദ്രിക ദിനപത്രങ്ങളിലും പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.  ഓച്ചിറ സർവീസ് സഹകരണ ബാങ്ക്  സെക്രട്ടറി, വലിയകുളങ്ങര മുസ്ലിം ജമാഅത്ത്  സെക്രട്ടറി  എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓച്ചിറയിലെ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
ചങ്ങൻകുളങ്ങര പുത്തൻവീട്ടിൽ പരേതരായ കൊച്ചുകുഞ്ഞ് സാഹിബ്ബിന്റെയും  സൈനബാക്കുഞ്ഞിന്റെയും മകനാണ്.   ഭാര്യ: റംല.
മക്കൾ: ഫസിൽ ഷാ (ദുബൈ), ഫൗസിയ, നഫ്സി.
മരുമക്കൾ:  ജസ്സി, അനിമോൻ, റിയാസ്.
വലിയകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കം നടന്നു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here