കരുനാഗപ്പള്ളി: ലോക ആന്റിമൈക്രോബിയൽ പ്രതിരോധ ബോധവത്കരണ വാരാചരണത്തിന്റെ (World AMR Awareness Week) ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഫാർമസി വെയിറ്റിംഗ് ഹാളിൽ നടന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ് ഉദ്ഘാടനം ചെയ്തു.
ഇറഷാദ് (PSK) അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മേഘ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ഷാഹിന ബീഗം, ലാബ് ഇൻചാർജ് ഇബ്നുനിസ കൽസം, ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ദീപ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫർമസിസ്റ്റ് നി ഷ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം തടയുന്നതിനും പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ഇടയിൽ അവബോധം വളർത്തുന്നതിനുമായി “One Health, One Action: Prevent AMR Now” എന്ന സന്ദേശമുയർത്തിയാണ് വാരാചരണം സംഘടിപ്പിച്ചത്.
































