
കരുനാഗപ്പള്ളി: ഭാരതത്തിന്റെ ഭരണഘടനയെ ചേർത്തുപിടിച്ചും തൊട്ടറിഞ്ഞും കണ്ട് മനസ്സിലാക്കിയും പുതിയ തലമുറയിലെ കുട്ടികൾ.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗവ. ടൗൺ എൽ പി സ്കൂളിൽ നടന്ന പ്രദർശനത്തിലാണ് കുട്ടികൾ ഭരണഘടനയുടെ കയ്യെഴുത്ത് പകർപ്പ് അത്ഭുതത്തോടെ നോക്കി കണ്ടത്.കുട്ടികൾ ഭരണഘടനാ പ്രതിജ്ഞയുമെടുത്തു.
പ്രദർശന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം സുരേഷ് വെട്ടുകാട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ശ്രീകുമാരി ആമുഖ പ്രഭാഷണം നടത്തി.എസ്. എം.സി ചെയർമാൻ അബ്ദുൾകബീർ, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ,ജോ. സെക്രട്ടറി രാജേഷ് പുലരി, സീനിയർ അസിസ്റ്റന്റ് ബ്രിജില,അധ്യാപിക രാജലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.




























