26 C
Kollam
Friday 27th November, 2026 | 07:50:53 AM
Home News Breaking News മിഷന്‍ ചക്കക്കൊമ്പന്‍ മൂന്നാം ദിനവും തുടരുന്നു; ആന നടുത്തുരുത്തി ഭാഗത്ത്

മിഷന്‍ ചക്കക്കൊമ്പന്‍ മൂന്നാം ദിനവും തുടരുന്നു; ആന നടുത്തുരുത്തി ഭാഗത്ത്

Advertisement

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്നും ആരംഭിച്ചു ആന ഇപ്പോൾ നടുത്തുരുത്തി ഭാഗത്താണ്. ഇവിടെ ഒരു ജലാശയമുണ്ട്.  മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും ആന അക്രമകാരിയാകുന്നതുമാണ് ദൗത്യം പൂർത്തീകരിക്കാൻ വെല്ലുവിളിയാകുന്നത്. വനം വകുപ്പിനെ ചുറ്റിച്ച് ചക്കക്കൊമ്പൻ പിടികൊടുക്കാതെ കറങ്ങുകയാണ്. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്.

ഇന്ന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ഇടവേള നൽകാനാണ് തീരുമാനം. ചക്കക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഇന്നത്തെ പ്രശ്നം. കൂടുതല്‍ ട്രാക്കിങ് സംഘം ഉടന്‍ തന്നെ ചിന്നക്കനാലിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇന്നും തുടരും. മയക്കുവെടി വെക്കുന്ന സമയത്ത് ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here