29.1 C
Kollam
Friday 13th November, 2026 | 07:14:16 PM
Home News Breaking News ട്രാവലറും ചരക്കുലോറിയും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 മരണം

ട്രാവലറും ചരക്കുലോറിയും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 മരണം

Advertisement

ഗുവാഹത്തി: അസമിൽ വിദ്യാർഥികളടക്കം 35ലേറെ പേർ സഞ്ചരിച്ച ട്രാവലർ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 23 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗോലാഘട്ട് ജില്ലയിലെ കാസിരംഗയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലർ എതിർദിശയിൽ വന്ന ചരക്കുലോറിയുടെ ട്രെയിലറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു.

ഗോലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് സ്വപ്നിൽ ഡേകയാണ് 23 പേരുടെ മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റവരെ കോഹോറ മോഡൽ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ ബൊകാഖട്ട് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനവും ചികിത്സാ നടപടികളും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here