29.1 C
Kollam
Friday 13th November, 2026 | 07:02:29 PM
Home News National റസ്ഗുളയ്ക്കുള്ളിൽ ഒളിപ്പിച്ചത് സ്‌ഫോടകവസ്തു; കടിച്ചപ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

റസ്ഗുളയ്ക്കുള്ളിൽ ഒളിപ്പിച്ചത് സ്‌ഫോടകവസ്തു; കടിച്ചപ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

Advertisement

ഭോപ്പാൽ: മധുരപലഹാരമെന്ന് കരുതി റസ്ഗുള കടിച്ച യുവാവിന്റെ വായിൽ സ്‌ഫോടനം. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ സ്‌ഫോടകവസ്തു ഒളിപ്പിച്ച റസ്ഗുള കഴിച്ച് 35കാരനായ രാജേന്ദ്ര ബറൗതിയയാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ റാംഭഗത് ബറൗതിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി ഭക്ഷണത്തിനു ശേഷം രാജേന്ദ്രയും കുടുംബാംഗങ്ങളും വീടിന്റെ മുറ്റത്തിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ റാംഭഗത് രാജേന്ദ്രന് ഒരു റസ്ഗുള നൽകി. മധുരപലഹാരമാണെന്ന് കരുതി രാജേന്ദ്ര അത് കടിച്ചപ്പോഴാണ് വായ്ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായത്.

കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നാടൻ സ്‌ഫോടകവസ്തുവാണ് റസ്ഗുളയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. സ്ഫോടനത്തിൽ രാജേന്ദ്രന്റെ വായ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ്, എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ടിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. സ്‌ഫോടകവസ്തു എവിടെനിന്ന് ലഭിച്ചെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here