Advertisement
കന്യാകുമാരി : ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം 86 വയസ്സുള്ള വയോധികനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.
മാർത്താണ്ഡത്തിനടുത്തുള്ള തിക്കുറിച്ചി സ്വദേശിയായ കുഴന്തെ വേലുവാണ് മരിച്ചത് .
മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അയൽവാസി ആൽബെർട്ടാണ് ഈ ക്രൂരകൃത്യം ചെയ്തത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


































