29.8 C
Kollam
Friday 13th November, 2026 | 02:49:43 PM
Home News Kerala ഒടുക്കം മഞ്ഞുരുക്കം! ഞാനത് മറന്നു; എല്ലാം ഞങ്ങൾ പരസ്പരം പറഞ്ഞവസാനിപ്പിച്ചു; വി ഡിക്കും സുകുമാരൻ നായർക്കും...

ഒടുക്കം മഞ്ഞുരുക്കം! ഞാനത് മറന്നു; എല്ലാം ഞങ്ങൾ പരസ്പരം പറഞ്ഞവസാനിപ്പിച്ചു; വി ഡിക്കും സുകുമാരൻ നായർക്കും ഇടയിൽ ഇനി സൗഹൃദകാലം

Advertisement

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി.സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കത്തിന് മഞ്ഞുരുക്കം. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു.

പെരുന്നയിൽ നടക്കുന്ന മന്നംജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും സുകുമാരൻ നായർ അറിയിച്ചു. ‘മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചു, കത്തയക്കുകയും ചെയ്തു. വരാമെന്ന് മറുപടി നൽകുകയും ചെയ്തു’ സുകുമാരൻ നായർ പറഞ്ഞു. ‘നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു’ സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിന് ശേഷമാണ് വി.ഡി.സതീശൻ പെരുന്നയിലെത്തുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ജി. സുകുമാരൻ നായർ ഇക്കഴിഞ്ഞ ജൂണിൽ ആരോപിച്ചിരുന്നു. സതീശനെ അഹങ്കാരിയെന്നും വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നപ്പോൾ പിന്നീട് തിരിച്ചുവിളിച്ച് സൗഹാർദപരമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here