Advertisement
ബെംഗ്ലൂരു:ബെംഗളൂരുവിലെ ശ്രീരാംപുരയിൽ ഭാര്യയെയും അവരുടെ കുടുംബത്തിലെ മറ്റ് 6 പേരെയും കാബ് ഡ്രൈവറായ ഇന്ദുശേഖർ എന്നയാൾ അടിച്ചുകൊലപ്പെടുത്തി. ഭാര്യ സ്വന്തം വീട്ടുകാരുമായി നിരന്തരം അടുപ്പം പുലർത്തുന്നതിലുള്ള വിരോധവും കുടുംബ വഴക്കുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായി പോലീസ് സംശയിക്കുന്നത്.
ഭാര്യ സുനിതയെ ആദ്യം കൊലപ്പെടുത്തിയ ശേഷം, രണ്ട് ഭാര്യാസഹോദരന്മാരെ വിരുന്നിനെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തി. തുടർന്ന് അമ്മായിയമ്മ, രണ്ട് സഹോദരഭാര്യമാർ, 7 വയസ്സുകാരനായ അനന്തരവൻ (പുനീത്) എന്നിവരെയും അരകല്ല് കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങൾ പലയിടങ്ങളിലായി തള്ളിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരുന്നു.

































