26.7 C
Kollam
Tuesday 3rd November, 2026 | 10:15:04 AM
Home News Breaking News ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: 18 കാരിയുൾപ്പെടെ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി; കൊല്ലപ്പെട്ട അഭിറാമിൻ്റെ പോസ്റ്റ്...

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: 18 കാരിയുൾപ്പെടെ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി; കൊല്ലപ്പെട്ട അഭിറാമിൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്

Advertisement

തിരുവനന്തപുരം :ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാ‌ർഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമിന്റെ (17) മൃതദേഹമാണ് പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കൾ വൈകിട്ട് അഞ്ചോടെ കണ്ടെത്തുന്നത്. ശ്രീകാര്യം സ്വദേശി ഉമർ (23), അഭിരാമിന്റ സുഹൃത്ത് ആയ ഐറ്റി ഐ വിദ്യാർത്ഥിനി മണക്കാട് സ്വദേശി അനന്ത (18 ) സുഹൃത്ത് ആയ 17കാരൻ എന്നിവരുടെ അരസ്റ്റാണ് രേഖപ്പെടുത്തിയത്.

17കാരൻ കൊലപാതകക്കുറ്റം സമ്മതിച്ചിരുന്നു. മൃതദേഹം മറവുചെയ്യാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് ഉമറിന്റെ മൊഴി. അഭിറാമിന്റെ മറ്റൊരു സൃഹൃത്തിനെയും സംഘം ലക്ഷ്യമിട്ടതായി വിവരമുണ്ട്. ഈ സുഹൃത്തിനെ ഫോണിൽവിളിച്ച് വരാൻ ആവശ്യപ്പെട്ടെങ്കിലും അപകടം മനസ്സിലാക്കി എത്തിയില്ലെന്നാണ് വിവരം. ഉമർ നിരവധി കേസിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. ​അഭിറാമിന്റെ അമ്മയും സഹോദരിയും ഗൾഫിലാണ്.

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ചാറ്റ് ചെയ്താണ് അഭിരാമിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
അഭിറാമിൻ്റെ പോസ്റ്റ് മാർട്ടം നടപടികൾ ഇന്ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here