26.7 C
Kollam
Tuesday 3rd November, 2026 | 10:18:28 AM
Home News Breaking News അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

Advertisement

മുംബൈ: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 48 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പൽ മോചിപ്പിച്ചത്. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ ഇല്ല.

Also Read: ദീപാവലി സ്പെഷ്യൽ ട്രെയിൻ: നവംബർ 6 ന് ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക്

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ നിർണായക ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം. വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പൽ പൂർണ നിയന്ത്രണത്തിലാക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വടക്കുകിഴക്കൻ സൊമാലിയൻ തീരത്തുവെച്ചാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. കടൽക്കൊള്ളക്കാരുടെ 12 അം​ഗ​ സംഘമാണ് കപ്പൽ തട്ടിയെടുത്തത്. എന്നാൽ, കപ്പൽ മോചിപ്പിക്കുന്ന സമയത്ത് 21 ഇറാനിയൻ ജീവനക്കാരും രണ്ട് സൊമാലിയൻ സെക്യൂരിറ്റി ​ഗാർഡുമാരും അടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇറാനിയൻ കപ്പൽ തട്ടിയെടുത്ത സൊമാലിയൻ കടൽക്കൊള്ളക്കാർ മേഖലയിൽ മറ്റു വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള മദർഷിപ്പായി ഈ കപ്പലിനെ ഉപയോ​ഗിച്ചേക്കുമെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യൻ നാവികസേന അതിനിർണായകമായ ഇടപെടൽ നടത്തിയത്. സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് ഇറാനിയൻ കപ്പലിനെ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here