26.4 C
Kollam
Monday 21st September, 2026 | 11:50:02 PM
Home Lifestyle Jobs ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ ശാഖകളിലായി ആകെ 260 ഒഴിവുകളുണ്ട്.

ഉദ്യോഗാർഥികൾ ഫീസ് നൽകേണ്ടതില്ല. 2026 ഫെബ്രുവരി 24 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്

എസ്എസ്‌സി ജനറൽ സർവീസ് (GS/X) -76 ഒഴിവുകൾ
എയർ ട്രാഫിക് കൺട്രോളർ (ATC) – 18 ഒഴിവുകൾ
നാവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (NAOO) 20 ഒഴിവുകൾ
എസ്എസ്‌സി പൈലറ്റ്- 25 ഒഴിവുകൾ
എസ്എസ്‌സി ലോജിസ്റ്റിക്‌സ്- 10 ഒഴിവുകൾ
ടെക്‌നിക്കൽ ബ്രാഞ്ച്

എൻജിനിയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)- 42 ഒഴിവുകൾ
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്) 38 ഒഴിവുകൾ
സബ്മറൈൻ ടെക്‌നിക്കൽ (എൻജിനിയറിങ്), സബ്മറൈൻ ടെക്‌നിക്കൽ (ഇലക്ട്രിക്കൽ)- 8 ഒഴിവുകൾ വീതം
എജ്യുക്കേഷൻ ബ്രാഞ്ച്

15 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്.

പ്രായപരിധി
ഉദ്യോഗാർഥികൾ 2002 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത
വിദ്യാഭ്യാസ യോഗ്യതകൾ ബ്രാഞ്ചും ജോലിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ മിക്കവാറും എല്ലാ ഒഴിവുകൾക്കും 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദം ഉണ്ടായിരിക്കണം.

എ.ടി.സി, എൻ.എ.ഒ.ഒ, എസ്എസ്‌സി പൈലറ്റ് പോലുള്ള ജോലികൾക്ക്, പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഓരോന്നിലും 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഇംഗ്ലീഷ് ഒരു നിർബന്ധിത വിഷയമായിരിക്കണം.

എസ്എസ്‌സി ലോജിസ്റ്റിക്‌സിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ബി.ഇ, ബി.ടെക്, എംബിഎ, എംസിഎ, എംഎസ്‌സി (ഐടി), ബിഎസ്‌സി, ബി.കോം, അല്ലെങ്കിൽ ബിഎസ്‌സി(ഐടി), തുടങ്ങിയ യോഗ്യതകളോ ഫസ്റ്റ് ക്ലാസ് മാർക്കോടെ ഫിനാൻസിൽ ബിരുദാനന്തര ഡിപ്ലോമയോ നേടിയവരാകണം.

ടെക്‌നിക്കൽ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട എൻജിനിയറിങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ അല്ലെങ്കിൽ ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. എജ്യൂക്കേഷൻ ബ്രാഞ്ചിൽ, ഉദ്യോഗാർഥികൾക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (എംഎസ്‌സി) അല്ലെങ്കിൽ ബി.ഇ./ബി.ടെക്./എം.ടെക്. ഉണ്ടായിരിക്കണം.

തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in സന്ദർശിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
ഹോംപേജിൽ, എസ്എസ്‌സി ഓഫീസർ ജനുവരി 2027 കോഴ്സിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.