30.4 C
Kollam
Monday 2nd November, 2026 | 02:58:40 PM
Home Lifestyle Entertainment താഷിയുടെ പെണ്ണ്! നേഹയെ ഓർത്തു വല്ലാതെ അഭിമാനം തോന്നുന്നു; ടാഷി എന്ന സന്തോഷ്; ജാതിയാണോ വിഷയം;...

താഷിയുടെ പെണ്ണ്! നേഹയെ ഓർത്തു വല്ലാതെ അഭിമാനം തോന്നുന്നു; ടാഷി എന്ന സന്തോഷ്; ജാതിയാണോ വിഷയം; ചർച്ചകൾ

Advertisement

ബി​ഗ് ബോസിൽ സഹമത്സാർത്ഥിയായ താഷിയോട് പ്രണയം തുറന്ന് പറഞ്ഞ നേഹ​യെ പിന്തിരിപ്പിച്ച മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. മാനസികമായി നേഹയെ തളർത്തുകയും താഷിയെ അപമാനിക്കുകയുമാണ് ഇവർ ചെയ്തതെന്നാണ് വിമർശനം. വളർത്തിയെന്ന ഒറ്റക്കാരണം കൊണ്ട് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ തെരഞ്ഞെടുത്ത് കൂ‌ട എന്ന് മാത്രം പറയരുത്. നിങ്ങൾ ഉപയോ​ഗിച്ച ഒറ്റ വാക്ക് ഭയങ്കര മോശമാണ്. എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ടാഷി ഹിന്ദു ആയത് ആണോ വിഷയം എന്നുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്

ഏറ്റവും കൂടുതൽ റീച്ച് കിട്ടുന്ന എപ്പിസോഡ് ഇത് ആദ്യമായിരിക്കും. ഒരിക്കലും ഒരാളെയും കുറ്റപ്പെടുത്താൻ സാധിക്കില്ല എങ്കിലും ഇമോഷണൽ ഔട്ട് ബേർസ്റ്റ് ആകും അവിടെ സംഭവിച്ചത്. പക്ഷെ അൽപ്പം കൂടി കാത്തിരിക്കാമായിരുന്നു. നേഹയുടെ റിയാക്ഷൻ കണ്ടപ്പോൾ നമുക്ക് തോന്നുന്നത് അവൾക്ക് പക്വത ഏറെയുള്ള കുട്ടിയാണ് എന്നാണ് ഒട്ടുമിക്ക ആളുകളും കമന്റ് ചെയ്തത്.

അത് പോലെ ബിഗ്‌ബോസിന്റെ ഷോ ഡയറക്ടർമാരോട് ആണ് ഷോക്ക് റേറ്റിംഗ് ഇല്ലേൽ ഇങ്ങനെ അല്ല റേറ്റിംഗ് കൂട്ടേണ്ടത്. പറഞ്ഞു വരുന്ന പേരെന്റ്സിന് ബുദ്ധി ഇല്ലേൽ ഇത്ര വലിയ ഒരു show നടത്തുന്ന നിങ്ങൾക്ക് അത് വേണം പേരെന്റ്സ്ന് ഇങ്ങനെ ഒരു മെസ്സേജ് കൊടുക്കാൻ ഉണ്ടേൽ ഇതല്ലാതെ നിങ്ങൾക്ക് കൊടുക്കാം അത് നിങ്ങൾ ചെയ്യറും ഉണ്ടല്ലോ. അത് പോലെ ഇത് എല്ലാം ചെയ്താൽ തന്നെ അത് ടെലിക്കാസ്റ്റു ചെയ്യുകയും അത് തന്നെ promo ആകുകയും ചെയ്യുന്നതിലൂടെ ഇങ്ങനത്തെ ടോക്സിസിറ്റി നിങ്ങളും സമൂഹത്തിന് കൊടുക്കുക അല്ലേ ചെയുന്നത് അതും രണ്ട് പേരുടെ ഇമോഷനും ഗെയിമും അവരുടെ ലൈഫ് കൂടെ വെച്ചാണ് നിങ്ങൾ ഈ ചീപ്പ് ഷോ നടത്തിയിരിക്കുന്നത് അത് അവർക്ക് ജീവിതകാലം മൊത്തം നിൽക്കുന്ന ഒരു ട്രോമ കൂടെ ആണ് കൊടുത്തിട്ട് ഉള്ളത് നിങ്ങടെ ഷോയുടെ പരാജയം നിങ്ങളുടെ പരാജയമാണ് അതിന് ഇങ്ങനെ നെറിക്കെട്ട പരിപാടി അല്ല ചെയ്യേണ്ടത്- എന്നിങ്ങനെ നീളുകയാണ് അഭിപ്രായങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here