30.4 C
Kollam
Monday 2nd November, 2026 | 03:29:20 PM
Home News Kerala എയിംസ് കോഴിക്കോട്ട് വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല പറയുകയുമില്ല; കാരണം സിബിഐക്കാർ പറയും പിന്നീട്; സുരേഷ്‌ഗോപി

എയിംസ് കോഴിക്കോട്ട് വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല പറയുകയുമില്ല; കാരണം സിബിഐക്കാർ പറയും പിന്നീട്; സുരേഷ്‌ഗോപി

Advertisement

കോഴിക്കോട്: എയിംസ് കോഴിക്കോട്ട് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ കോഴിക്കോട് പറഞ്ഞിട്ടേയില്ല. കോഴിക്കോട് പറയുകയുമില്ല’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്താണ് പറയാത്തതിന് കാരണം എന്ന ചോദ്യത്തിന്- ‘അത് സിബിഐക്കാർ പറയും പിന്നീട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വരാതെ വോട്ടുചോദിച്ച് വരില്ലെന്നും കഴിഞ്ഞമാസം സുരേഷ് ഗോപി പറഞ്ഞിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ താൻ എയിംസ് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here