30.4 C
Kollam
Monday 2nd November, 2026 | 04:10:31 PM
Home News Kerala ഇ-ചലാൻ പിഴയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതിയുടെ കാലാവധി ജനുവരി 31 വരെ

ഇ-ചലാൻ പിഴയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതിയുടെ കാലാവധി ജനുവരി 31 വരെ

Advertisement

തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന ഇ-ചലാൻ ആംനസ്റ്റി പദ്ധതിയുടെ കാലാവധി 2027 ജനുവരി 31ന് അവസാനിക്കും. 2026 മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയുടെ പകുതി തുക അടച്ച് കേസുകൾ തീർപ്പാക്കാം.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകൾക്ക് ഇളവ് ലഭിക്കും. എന്നാൽ, കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here