Home Lifestyle Jobs ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

എയിംസ് ഉൾപ്പെടെയുള്ള ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലെ 2595 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ലറിക്കൽ, ടെക്നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. കോമൺ റിക്രൂട്ട്മെന്റ് പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർമാരുടെ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. 1500 ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ പ്രിലിമിനറി പരീക്ഷക്കും മെയിൻ പരീക്ഷക്കും സെന്ററുകളുണ്ടാവും. വ്യോമസേനയിലെ അഗ്‌നിവീർ, മെഡിക്കൽ അസിസ്റ്റന്റ് തിരഞ്ഞെടുപ്പുകൾക്കുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്.