30.5 C
Kollam
Thursday 17th September, 2026 | 03:59:40 PM
Home News Breaking News നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, റിപ്പോര്‍ട്ടര്‍ റെയിഡിനെ പിന്തുണച്ച് സുരേഷ് ഗോപി

നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, റിപ്പോര്‍ട്ടര്‍ റെയിഡിനെ പിന്തുണച്ച് സുരേഷ് ഗോപി

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറും. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ സുരേഷ് ഗോപി പുകഴ്ത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ഇവിടുത്തെ സാധാരണപൗരന്റെ വീട്ടില്‍ കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ?. അയാളുടെ ഫോണ്‍ ഒന്നും വാങ്ങിച്ചുവെക്കാറില്ലല്ലോ? നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്‍മാര്‍ മാത്രമേയുള്ളു. ഇവിടുത്തെ വമ്പന്‍ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ചുവാങ്ങിച്ച് വയ്ക്കും. അവരുടെ അടുക്കള വരെ കയറും, അടുക്കളയില്‍ കയറും, ഫോള്‍ സീലിങ്ങ് ഉണ്ടെങ്കില്‍ കുത്തിപ്പൊളിച്ച് നോക്കും അതിനകത്ത് ഉണ്ടോയെന്ന്. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ? അന്ന് തുടങ്ങിയതാണ് ഇത്. ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ താന്‍ എന്റെ കുട്ടിക്കാലം മുതല്‍ കണ്ടതാണ്.അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും’ സുരേഷ് ഗോപി പറഞ്ഞു

റെഡ് ബുക്കിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍; പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താന്‍. വീണ്ടും എന്നെ പിടിച്ച് ആ സ്ലോട്ടിലേക്ക് ഇടാതെ. നിങ്ങള്‍ക്ക് വലിയ പുതിയ പ്ലാനും ഉണ്ടോ?. പുതിയ സര്‍ക്കാര്‍ വന്ന ശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ്. കഴിഞ്ഞ പത്തുവര്‍ഷം കിട്ടാത്തതതാണ് കിട്ടുന്നത്. ഇക്കാര്യം പറയുമ്പോള്‍ ദുര്‍വ്യംഗ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത്. റെഡ് ബുക്കുകാര്‍ പറയുന്ന വഴിക്ക് വളച്ചൊടിച്ച് മാധ്യമങ്ങള്‍ വഴി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here