തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ എല്ലാ രേഖകളുമായാണ് അന്വേഷണത്തിന് പൊലീസ് എത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി സി. വിജയന്റെ നേത്വത്തില്‍ മെസി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സ്പോര്‍ട്സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്‌ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോര്‍ട്ട് എനിക്ക് കൈമാറിയത്.’ ആഭ്യന്ത്രമന്ത്രി പറഞ്ഞു.
ആഭ്യന്തരവകുപ്പ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് എസ്ഐടി രൂപികരിച്ചു അന്വേഷണം ആരംഭിച്ചത്. എസ്ഐടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് നിയമങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ പരിശോധനയില്‍ നിയമവിരുദ്ധമായി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
” മാധ്യമസ്ഥാപനത്തിലെ റെയ്ഡില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് ആരും അടിയന്തരാവസ്ഥ ആയി കണ്ടില്ല. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും” മന്ത്രി വ്യക്തമാക്കി.
































