30.4 C
Kollam
Sunday 1st November, 2026 | 12:02:58 PM
Home News Breaking News കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു

Advertisement

മാനന്തവാടി: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്.

അപകടത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.

ഇക്കഴിഞ്ഞ മേയില്‍ ആണ് അഫ്രീനയും ഉവൈസും തമ്മില്‍ വിവാഹം നടന്നത്. ഉവൈസിന്റെ സഹോദര ഭാര്യയെ യാത്രയയ്ക്കാനായി ബെംഗളൂരു വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം.