26.9 C
Kollam
Friday 30th October, 2026 | 11:09:36 PM
Home News Breaking News പിതാവ് പിന്നോട്ടെടുത്ത കാർ അബദ്ധത്തിൽ തട്ടി വണ്ടിക്കടിയിൽ പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് പിന്നോട്ടെടുത്ത കാർ അബദ്ധത്തിൽ തട്ടി വണ്ടിക്കടിയിൽ പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Advertisement

കണ്ണൂർ: വീട്ടുമുറ്റത്ത് വച്ച് പിതാവ് പിന്നോട്ടെടുത്ത കാർ അബദ്ധത്തിൽ തട്ടി വണ്ടിക്കടിയിൽ പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിൻ്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആണ് അപകടം. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here