26.9 C
Kollam
Friday 30th October, 2026 | 11:38:40 PM
Home News Breaking News വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാർ തട്ടി; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാർ തട്ടി; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Advertisement

കണ്ണൂർ: വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാർ അബദ്ധത്തിൽ തട്ടി വണ്ടിക്കടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപം സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here