26.9 C
Kollam
Friday 30th October, 2026 | 11:16:43 PM
Home News Breaking News പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

Advertisement

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചിരുന്നത് ഹരിയായിരുന്നു. അദ്ദേഹത്തോടൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാനും ഹരിയും കൂടിയാലോചനയില്ലാതെ എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന് കമ്മീഷനിലെ ചില അംഗങ്ങൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി സെക്രട്ടറിയെ ശനിയാഴ്ച ചോദ്യം ചെയ്യും.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ രണ്ടാം പ്രതിയാണ് ഹരി. പരീക്ഷയിലെ 54 മാർക്കിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മൂല്യനിർണയം നടത്താതെ ഒരാൾക്ക് നിയമനം ലഭിക്കുന്നതിനായി നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here